Headlines

നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിയെടുത്തത് 5 കോടി രൂപ; ഹിന്ദു സംഘടനാ പ്രവർത്തകൻ ഉൾപ്പടെ 7 പേർ അറസ്റ്റിൽ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സീറ്റ് വാഗ്ദാനം ചെയ്തു വ്യവസായിയിൽനിന്ന് 5 കോടി രൂപ തട്ടിയതായി കേസ്. സംഭവത്തിൽ യുവമോർച്ച നേതാവും ഹിന്ദു സംഘടനാ പ്രവർത്തകരും ഉൾപ്പടെ 7 പേരെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. യുവമോർച്ച ചിക്കമഗളൂരു ജില്ലാ ജനറൽ സെക്രട്ടറി ഗഗൻ കാടൂർ, ഉഡുപ്പിയിലെ ഹിന്ദു സംഘടനാ പ്രവർത്തകൻ ചൈത്ര കുന്ദാപുര ഉടമ പിടിയിലായത്.

ഉഡുപ്പി ബൈന്ദൂർ മണ്ഡലത്തിൽ സീറ്റ് നൽകാമെന്ന് വാക്കു നൽകി 5 കോടി രൂപ തട്ടിയതായി ആരോപിച്ച് ഗോവിന്ദ ബാബു പൂജാരിയാണ് പൊലീസിനെ സമീപിച്ചത്. ഉത്തരേന്ത്യയിലെ ആർഎസ്എസ് നേതാവിന് നൽകാനാണ് ഇവർ വിശ്വസിക്കുന്നത്. എന്നാൽ നേതാവ് മരിച്ചതോടെ സീറ്റ് ലഭിക്കില്ലെന്ന് ഇവർ പൂജാരിയെ അറിയിച്ചു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് മനസ്സിലായി പണം തിരികെ ആവശ്യപ്പെട്ടപ്പോൾ ചൈത്രയും മറ്റു പ്രതികളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. മതവിദ്വേഷമുണ്ടാക്കുന്ന പ്രസംഗത്തിന്റെ പേരിൽ ചൈത്രയ്‌ക്കെതിരെ സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ പ്രത്യേക കേസുണ്ട്. ഗഗൻ കാടൂരിനെ നേതൃസ്ഥാനത്തു നിന്നു നീക്കിയതായി യുവമോർച്ച അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: