Headlines

മൂന്നാമത് കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ; ആൺകുട്ടിക്ക് ജന്മം നൽകുന്നവർക്ക് പശുവിനെ നൽകും  ടിഡിപി എംപി

അമരാവതി: മൂന്നാമത് കുഞ്ഞിന് ജന്മം നൽകുന്ന സ്ത്രീകൾക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് വിജയനഗരത്തിലെ ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡു. ആണ്‍കുട്ടിക്കാണ് ജന്മം നല്‍കുന്നവര്‍ക്ക് സമ്മാനമായി പശുവിനെ നല്‍കുമെന്നും അപ്പള നായിഡു പ്രഖ്യാപിച്ചു. സമ്മാനത്തുക തന്റെ ശമ്പളത്തില്‍ നിന്നെടുക്കുമെന്നാണ് എംപിയുടെ പ്രഖ്യാപനം. അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച വിജയ നഗരത്തില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് നായിഡുവിന്റെ പ്രഖ്യാപനം.


നായിഡുവിന്റെ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ടിഡിപി നേതാക്കളും പ്രവര്‍ത്തകരും ഇത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അപ്പള നായിഡുവിനെ അഭിനന്ദിച്ചു.

ദക്ഷിണേന്ത്യയില്‍ പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുന്നുവെന്നാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ആശങ്ക. സമീപ ഭാവിയില്‍ തന്നെ യുവാക്കളുടെ എണ്ണത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ യുപി, ബിഹാര്‍ പോലുള്ള സംസ്ഥാനങ്ങള്‍ക്ക് പിന്നിലാവുമെന്നും അദ്ദേഹം പറയുന്നു.

കുടുംബാസൂത്രണമെന്ന ആശയത്തില്‍ നിന്ന് മാറുകയാണെന്ന് പ്രഖ്യാപിച്ച ചന്ദ്രബാബു നായിഡു, രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണ്. ഈ നിലപാടിന്റെ ഭാഗമായി രണ്ടില്‍ താഴെ കുട്ടികളുള്ളവരെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് ടിഡിപി വിലക്കിയിരുന്നു.

കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ചന്ദ്രബാബു നായിഡു നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രസവസമയത്ത് കുട്ടികളുടെ എണ്ണം കണക്കിലെടുക്കാതെ വനിതാ ജീവനക്കാര്‍ക്കെല്ലാം പ്രസവാവധി അനുവദിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ രണ്ട് തവണ മാത്രമേ പ്രസവാവധി നല്‍കുമായിരുന്നുള്ളു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: