തിരുവനന്തപുരം: ഒന്നരമാസത്തിനിടെ കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽനിന്നു ശേഖരിച്ചത് 66,410 കിലോഗ്രാം അജൈവമാലിന്യം.
ഡിപ്പോകളിൽ കാലങ്ങളായി കൂടിക്കിടന്നിരുന്ന മാലിന്യക്കൂമ്പാരമാണ് ക്ലീൻകേരള കമ്പനിയുടെ നേതൃത്വത്തിൽ നീക്കിയത്. ഡിപ്പോകൾ ശുചീകരിക്കുന്നതിനുള്ള നടപടികളൊന്നും നേരത്തെ ഉണ്ടായിട്ടില്ല. മിക്ക ഡിപ്പോകളുടെ പിന്നാമ്പുറവും മാലിന്യക്കൂമ്പാരമായിരുന്നു.
4,560 കിലോഗ്രാം ഇ-മാലിന്യവും 63 കിലോഗ്രാം ഇരുമ്പും നീക്കംചെയ്തിട്ടുണ്ട്. തിരുവനന്തപുരം(16,520), കോഴിക്കോട് (15,840), മലപ്പുറം (10,570), ആലപ്പുഴ (8,260) കിലോഗ്രാം വീതം മാലിന്യം നീക്കി. പുനരുപയോഗിക്കാൻ കഴിയാത്തവ ക്ലീൻ കേരള കമ്പനിയുമായി കരാർ വച്ചിട്ടുള്ള സിെമന്റ് ഫാക്ടറികളിലേക്ക് ഇന്ധനത്തിനായി കൈമാറും.
