കേരള വനംവകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം. കേരള വനംവകുപ്പ്- തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്കാണ് തൊഴിലാളികളെ നിയമിക്കുന്നത്.
കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമാണ് നടക്കുക. ഇലക്ട്രിക്കൽ സൂപ്പർവൈസർ, ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്), ഗാർഡ്‌നർ, അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ) തുടങ്ങിയ തസ്തികകളിലാണ് നിയമനം. താൽപര്യമുള്ളവർ ഫെബ്രുവരി 14ന് മുൻപായി അപേക്ഷ നൽകണം.തസ്തിക & ഒഴിവ്
കേരള വനംവകുപ്പ്- തിരുവനന്തപുരം ജില്ലയിലെ കോട്ടൂരിൽ പ്രവർത്തിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ, ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്), ഗാർഡ്‌നർ, അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ) എന്നീ തസ്തികകളിൽ റിക്രൂട്ട്‌മെന്റ് നടത്തുന്നു.
ഇലക്ട്രിക്കൽ സൂപ്പർവൈസർ = 01 ഒഴിവ്
ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) = 01 ഒഴിവ്
ഗാർഡ്‌നർ = 01 ഒഴിവ്
അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ) = 04 ഒഴിവ്
പ്രായപരിധി
ഇലക്ട്രിക്കൽ സൂപ്പർവൈസർ = 2025 ജനുവരി 1ന് 50 വയസ് കഴിയാത്തവരായിരിക്കണം.
ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്) = 2025 ജനുവരി 1ന് 36 വയസ് കഴിയാത്തവരായിരിക്കണം.
ഗാർഡ്‌നർ = 2025 ജനുവരി 1ന് 60 വയസ് കഴിയാത്തവരായിരിക്കണം.
അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ) = 2025 ജനുവരി 1ന് 40 വയസ് കഴിയാത്തവരായിരിക്കണം.
യോഗ്യത
ഇലക്ട്രിക്കൽ സൂപ്പർവൈസർ
കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ മൂന്ന് വർഷ മുഴുവൻ സമയ ഡിപ്ലോമ. ഒരു വർഷത്തെ ജോലി പരിചയം.
ജൂനിയർ അസിസ്റ്റന്റ് (അക്കൗണ്ട്‌സ്)
അംഗീകൃത സർവകലാശാലയിൽ നിന്ന് കൊമേഴ്‌സിൽ ബിരുദം. സംസ്ഥാന സർക്കാരുകളുടെ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് എംഎസ് ഓഫീസിൽ ലഭിച്ചുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ്.
ഗാർഡ്‌നർ
ഏഴാം ക്ലാസ് വിജയിച്ചിരിക്കണം. ഡിഗ്രി ഉണ്ടാവാൻ പാടില്ല. കേന്ദ/ സംസ്ഥാന സർക്കാർ വകുപ്പുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ ഏതിൽ നിന്നെങ്കിലും ഗാർഡൻ ജോലിയിൽ മൂന്ന് വർഷത്തിൽ കുറയാത്ത ജോലി പരിചയം.
അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ)
ഏഴാം ക്ലാസ് വിജയം, ഡിഗ്രി ഉണ്ടായിരിക്കാൻ പാടില്ല. വനം വകുപ്പിലോ, വനം വകുപ്പിൽ നിന്നും ലഭിച്ച ഉടമസ്ഥാ സർട്ടിഫിക്കറ്റുള്ള ആന ഉടമസ്ഥരുടെ കീഴിലോ ആന പാപ്പാൻ/ കാവടി എന്നീ ജോലികളിലുള്ള പരിചയം. ഇതിന് പുറമെ കായികമായും, ശാരീരികമായും മികവ് ഉണ്ടായിരിണം. മെഡിക്കലി ഫിറ്റായിരിക്കണം.
അപേക്ഷ
ഓരോ തസ്തികകയിലേക്കുമുള്ള അപേക്ഷ ഫോം www.forest.kerala.gov.in എന്ന വെബ്‌സൈറ്റ് മുഖേന ലഭിക്കും. വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ഫോട്ടോ, സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധ രേഖകൾ സഹിതം നേരിട്ടും തപാൽ മുഖേനയും അയക്കാം.
ഇമെയിൽ: errckottoor@gmail.com
വിലാസം: കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്‌സ്, വഴുതക്കാട് പിഒ, തിരുവനന്തപുരം- 695 014, കേരളം
