കൊച്ചി: എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ കയ്യേറ്റം ചെയ്ത യൂത്ത് കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കി.യൂത്ത് കോൺഗ്രസ് തൃക്കാക്കര വെസ്റ്റ് മണ്ഡലം പി എം നഫാഫ്, നിസാമുദ്ദീൻ എന്നിവരെയാണ് പുറത്താക്കിയത്. ആറ് മാസത്തേക്കാണ് സസ്പെൻഷൻ. സംഘടനാ വിരുദ്ധ പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് നടപടി.
തൃക്കാക്കരയിൽ എ ഐ ഗ്രൂപ്പുകൾ തമ്മിലുള്ള പോര് പരസ്യമാവുകയാണെന്ന് സൂചിപ്പിക്കുകയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുള്ള നടപടി. എ ഗ്രൂപ്പിലെ പ്രവർത്തകരാണ് ഡിസിസി ഓഫീസിലെത്തി ഡിസിസി അധ്യക്ഷന് നേരെ പ്രതിഷേധിച്ചത്. ഇതിന് തിരിച്ചടിയായാണ് ഐ ഗ്രൂപ്പുകാരാനായ മുഹമ്മദ് ഷിയാസ് പ്രവർത്തകർക്ക് നേരെ നടപടിയെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് പുറത്താക്കിയതെങ്കിലും ഉമാ തോമസിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചവരെയാണ് പുറത്താക്കിതയെന്നാണ് എ ഗ്രൂപ്പിന്റെ ആരോപണം