മരിച്ചവരുടെ പേരിൽ പെൻഷൻ വാങ്ങി തട്ടിപ്പ്; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ
എടക്കര: മരിച്ചവരുടെ പേരിൽ പെൻഷൻ വാങ്ങി തട്ടിപ്പ് നടത്തിയ സഹകരണ ബാങ്ക് ജീവനക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ. യുഡിഎഫ് ഭരിക്കുന്ന എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് മെയിൻ ബ്രാഞ്ച് ജീവനക്കാരനായ എൻ ജെ കുര്യനെതിരായാണ് നടപടി. ഇയാൾ യൂത്ത് കോൺഗ്രസ് നിലമ്പൂർ മണ്ഡലം സെക്രട്ടറിയാണ്. കഴിഞ്ഞ ദിവസം ദേശാഭിമാനിയാണ് പെൻഷൻ തട്ടിപ്പ് വാർത്ത പുറത്തുകൊണ്ടുവന്നത്. സഹകരണ വകുപ്പ് രജിസ്ട്രാർ അന്വേഷണം ആരംഭിച്ചതോടെ ജീവനക്കാരനെ സസ്പെൻഡ് ചെയ്യുകയായിരുന്നു. മുസ്ലിംലീഗ് പ്രാദേശിക നേതാവ് ടി കെ…

