പത്തനംതിട്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തില്‍ അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ച് അക്രമ കേസിൽ ആണ് അറസ്റ്റ്. പത്തനംതിട്ടയിൽ നിന്നുമാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. കന്റോൺമെൻറ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇന്ന് പുലര്‍ച്ചെ പത്തനംതിട്ട അടൂരില്‍ വച്ചാണ് രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഹുലിന്റെ അറസ്റ്റിനു പിന്നാലെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്. അറസ്റ്റ് നടപടികൾ പൂർത്തിയായിട്ടില്ല. പൊലീസ് സംഘം രാഹുലിന്റെ വീട്ടിൽ തുടരുന്നുവെന്നാണ് വിവരം.
നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗണ്‍മാനും ചേർന്ന് കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധായിരുന്നു യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച്. മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു.
