തൃശ്ശൂരിൽ കോൺഗ്രസും ബി ജെ പി യും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിന്: കെ. രാജൻ

ഇരിങ്ങാലക്കുട : തൃശ്ശൂർ പാർലിമെൻ്റ് മണ്ഡലത്തിൽ കോൺഗ്രസും ബി ജെ പിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനു വേണ്ടിയാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നി അഭിമാനകരമായ വിജയം നേടും. പ്രധാനമന്ത്രി എത്ര കല്യാണം കൂടിയാലും വിഭവസമൃദ്ധിയായ ഭക്ഷണം കഴിച്ചു പോകാമെന്നല്ലാതെ പ്രത്യേകിച്ച് മറ്റൊന്നും മോഹിക്കേണ്ടെന്നും മന്ത്രി കൂട്ടി ചേർത്തു. മതേതരതത്വവും ജനാധിപത്യവും സംരക്ഷിക്കുവാനുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥി യുവജനപ്രസ്ഥാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടി ചേർത്തു . ഇരിങ്ങാലക്കുടയിൽ
എഐഎസ്എഫ് – എഐവൈഎഫ് നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി യുവജന സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എഐവൈഎഫ് സംസ്ഥാന ജോ:സെക്രട്ടറി അഡ്വ കെ.കെ സമദ് മുഖ്യപ്രഭാഷണം നടത്തി സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി അദ്ധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ്, സി പി ഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ , എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സി പി ഐ ജില്ലാ കൗൺസിൽ അംഗം അനിത രാധാകൃഷ്ണൻ മണ്ഡലം അസി: സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, എഐഎസ് എഫ് ജില്ലാ സെക്രട്ടറി കെ.എ അഖിലേഷ് , പ്രസിഡന്റ്, അർജുൻ മുരളീധരൻ, വൈസ് പ്രസിഡന്റ് പി ശിവപ്രിയ, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ,എഐഎസ്എഫ് മണ്ഡലം പ്രസിഡന്റ് പി.വി വിഘ്നേഷ്,എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ സ്വാഗതവും എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുൻപോട്ടക്കാരൻ നന്ദിയും പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: