ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിലെ ബാലറ്റ് പേപ്പർ ക്രമക്കേട്; പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും സുപ്രീം കോടതി



ഡൽഹി: ചണ്ഡീഗഡ് മേയർ തെരഞ്ഞെടുപ്പിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റീസ്. ബാലറ്റ് പേപ്പറിൽ ക്രമക്കേട് കാണിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് വിമർശിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്തെന്നും തെരഞ്ഞെടുപ്പിന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തരുതെന്നും പറഞ്ഞു. പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി അറിയിച്ചു.

ആം ആദ്മി പാർട്ടിയുടെ ഹർജിയിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇന്ന് 5 മണിക്കുള്ളിൽ എല്ലാ രേഖകളും കൈമാറണമെന്നും കോടതി പറഞ്ഞു. എല്ലാ കക്ഷികൾക്കും നോട്ടീസ് അയച്ച സുപ്രീം കോടതി തെരഞ്ഞെടുപ്പിന്റെ ദൃശ്യങ്ങളും പരിശോധിച്ചു. റിട്ടേണിംഗ് ഓഫീസർ കുറ്റവാളിയെപ്പോലെ ക്യാമറയിൽ നോക്കിയെന്നും കോടതി. കേസ് തിങ്കളാഴ്ച സുപ്രീം കോടതി വീണ്ടും പരിഗണിക്കും. റിട്ടേണിംഗ് ഓഫീസറെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു. സുപ്രീം കോടതി നിങ്ങളെ കാണുന്നുണ്ട് എന്നായിരുന്നു കോടതിയുടെ പരാമർശം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: