‘ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ’; വ്യക്തത വരുത്തി സുപ്രീംകോടതി

      ന്യൂഡല്‍ഹി: ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെ ശിക്ഷയെന്ന് വ്യക്തത വരുത്തി സുപ്രീംകോടതി. മരണം വരെയുള്ള തടവുശിക്ഷ ഭരണഘടനാനുസൃതമാണെന്നും വധശിക്ഷയ്ക്ക് പകരം ജീവിതാവസാനം വരെ ജീവപര്യന്തം നല്‍കാമെന്നുമാണ് സുപ്രീംകോടതിയുടെ വ്യാഖ്യാനം. ജീവിതാവസാനം വരെയുള്ള ശിക്ഷാവിധി ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ്ജ് മസിഹ് എന്നിവരുള്‍പ്പെട്ട ബെഞ്ച് വിധി പറഞ്ഞത്. ജീവിതാവസാനം വരെയുള്ള ജീവപര്യന്തം നിയമപരമാണെന്നും ഭരണഘടനാപരമാണെന്നും സുപ്രീംകോടതി പറഞ്ഞു. ‘ശിക്ഷാ ഇളവോ പരോളോ ഇല്ലാതെ ജീവപര്യന്തം തടവുശിക്ഷ’ എന്നാണ്…

Read More

അമ്മയ്ക്ക് ചീത്തവിളിക്കുന്നത് നിയമപരമായി അശ്ലീലമല്ല, പക്ഷേ ആക്രമിച്ചാല്‍ ; സുപ്രീം കോടതി

         ന്യൂഡൽഹി : ഭൂമി തർക്കത്തിനിടെ അപകീർത്തികരവും മോശവുമായ വാക്കുകള്‍ ഉപയോഗിച്ച കേസില്‍ സുപ്രീം കോടതിയുടെ നിർണായക നിരീക്ഷണം. ഒരു ഭൂമി തർക്കത്തിനിടെ മണി എന്ന വ്യക്തി എതിരാളികള്‍ക്കെതിരെ അങ്ങേയറ്റം അപകീർത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനാണ് നേരത്തെ നിയമനടപടി നേരിട്ടത്. എന്നാല്‍ ഇത്തരം മോശം പദപ്രയോഗങ്ങള്‍ അശ്ലീല വാക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുത്തി ശിക്ഷിക്കാനാകില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. കേസില്‍ പ്രതിയായ വ്യക്തി സമർപ്പിച്ച അപ്പീല്‍ ഭാഗികമായി അനുവദിച്ചുകൊണ്ട് ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, വിപുല്‍ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ…

Read More

മൃതദേഹം കണ്ടെത്തിയില്ലെങ്കിലും കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കാം: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഇരയുടെ മൃതദേഹം കണ്ടെത്താനായില്ലെന്ന കാരണത്താല്‍ മാത്രം കൊലപാതകക്കുറ്റം ഇല്ലാതാകില്ലെന്നും, വിശ്വാസയോഗ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതിയെ ശിക്ഷിക്കാനാകുമെന്നും സുപ്രിംകോടതി. കുറ്റകൃത്യം നടന്നതായി തെളിയിക്കുകയാണ് നിയമം ആവശ്യപ്പെടുന്നതെന്നും മൃതദേഹം ഹാജരാക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ലെന്നും കോടതി നിരീക്ഷിച്ചു. അസം സ്വദേശിയായ ദേബോജിത് പണിക്ക ദത്തുപുത്രിയായ പത്തുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ലഭിച്ച ജീവപര്യന്തം തടവ് ശരിവച്ചുകൊണ്ടാണ് ജസ്റ്റിസ് സഞ്ജയ് കരോള്‍, ജസ്റ്റിസ് പ്രസന്ന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം. കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം പുഴയില്‍ തള്ളിയെന്നാണ് സാക്ഷിമൊഴിയുണ്ടായിരുന്നത്. എന്നാല്‍ തിരച്ചില്‍ നടത്തിയിട്ടും മൃതദേഹം…

Read More

പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചത് ബലാത്സംഗ ശ്രമമല്ലെന്ന വിധി; പട്‌ന ഹൈക്കോടതിക്കെതിരെ സുപ്രീം കോടതി

        ന്യൂഡൽഹി : സൽവാർ ഊരിമാറ്റാൻ ശ്രമിക്കുന്നതും പെണ്‍കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗ ശ്രമമല്ലെന്ന പട്‌ന ഹൈക്കോടതി വിധിക്കെതിരെ കടുത്ത വിമർശനവുമായി സുപ്രീം കോടതി. ഇത്തരം വിധികള്‍ പുറപ്പെടുവിക്കുന്നതിന് മുൻപ് ജഡ്ജിമാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന സമഗ്രമായ ഗവേഷണത്തിന്റെ അഭാവം ആശങ്കപ്പെടുത്തുന്നതാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ലൈംഗിക കുറ്റകൃത്യങ്ങളിലെ ജുഡീഷ്യല്‍ സമീപനങ്ങളെക്കുറിച്ചുള്ള സുപ്രീം കോടതിയുടെ സ്വമേധയാ ഉള്ള കേസിന്റെ വാദത്തിനിടെയാണ് പട്‌ന ഹൈക്കോടതിയുടെ വിവാദ നിരീക്ഷണം ഉയർന്നുവന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി,…

Read More

എല്ലാ പ്രണയവും വിവാഹത്തിൽ കലാശിക്കണമെന്നില്ല, അതുകൊണ്ട് പങ്കാളികളിൽ ഒരാൾ ചതിച്ചുവെന്ന് കരുതാനാവില്ല: സുപ്രിംകോടതി

ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടുപേർ തമ്മിൽ വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതുകൊണ്ട് അവരുടെ സ്വഭാവം മോശമാണെന്ന് വിലയിരുത്താനാവില്ലെന്ന് സുപ്രിംകോടതി. ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. തെലങ്കാനയിൽ പൊലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള ഉദ്യോഗാർഥിയുടെ നിയമനം നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രിംകോടതിയുടെ നിർണായക ഉത്തരവ്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാരോപിച്ച് 2014-ൽ രജിസ്റ്റർചെയ്ത കേസിൽ തെലങ്കാന സ്റ്റേറ്റ് ലെവൽ പൊലീസ് റിക്രൂട്ട്‌മെന്റ് ബോർഡ് ഉദ്യോഗാർഥിയുടെ താൽക്കാലിക നിയമനം റദ്ദാക്കിയിരുന്നു. പിന്നീട് ഈ കേസ് 2015-ൽ ലോക്…

Read More

കുടുംബ സാഹചര്യവുമായി ‘അഡ്ജസ്റ്റ് ചെയ്യാൻ’ ആവശ്യപ്പെട്ടതിന് ഭർത്താവിന്റെ വീട്ടുകാർക്കെതിരെ കേസെടുക്കാനാകില്ല: സുപ്രിംകോടതി

ന്യൂഡൽഹി: ഭർത്താവിനെ പിന്തുണച്ചതിനോ, കുടുംബ സാഹചര്യങ്ങളുമായി ‘അഡ്ജസ്റ്റ് ചെയ്തു പോകാൻ’ ആവശ്യപ്പെട്ടതിനോ മാത്രം ഒരു സ്ത്രീയുടെ ഭർതൃവീട്ടുകാർക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കാനാകില്ലെന്ന് സുപ്രിംകോടതി. ഗാർഹിക പീഡനം, സ്ത്രീധന പീഡനം എന്നിവ ആരോപിച്ച് ഭർതൃവീട്ടുകാർക്കെതിരെ ചുമത്തിയിരുന്ന ക്രിമിനൽ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രിംകോടതിയുടെ സുപ്രധാന നിരീക്ഷണം. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കോടീശ്വർ സിങ് എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് തിങ്കളാഴ്ച ഈ വിധി പ്രസ്താവിച്ചത്. ഭർതൃവീട്ടുകാർക്കെതിരെ യുവതി ഉന്നയിച്ച ആരോപണങ്ങൾ പൊതുവായതും വ്യക്തതയില്ലാത്തതുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിനെ പിന്തുണയ്ക്കുന്നു, മാനസികമായി പീഡിപ്പിക്കുന്നു,…

Read More

ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയായ ഭര്‍ത്താവിന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച് സുപ്രീംകോടതി

*ന്യൂഡല്‍ഹി* : `ഭര്‍ത്താവ് ഭാര്യയെ ‘മൃഗത്തെപ്പോലെ’ പരിഗണിക്കരുതെന്നും അന്തസ്സോടെ ജീവിക്കാന്‍ അവള്‍ക്ക് അവകാശമുണ്ടെന്നും സുപ്രീംകോടതി. ഗാര്‍ഹിക പീഡനക്കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തപ്പെട്ട പ്രതി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് അരവിന്ദ് കുമാര്‍, ജസ്റ്റിസ് പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച്. നേരത്തെ പട്‌ന ഹൈക്കോടതിയും ഇയാളുടെ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ…

Read More

വിചാരണ കൂടാതെ തടങ്കലില്‍ വെക്കുന്നത് ഭരണഘടനാ ലംഘനം: സുപ്രിംകോടതി

ന്യൂഡല്‍ഹി: വിചാരണകൂടാതെ ദീര്‍ഘകാലം തടവിലാക്കുന്നത് ശിക്ഷിക്കുന്നതിന് തുല്യമെന്ന് സുപ്രിംകോടതി. കൊലപാതകശ്രമം, കവര്‍ച്ച അടക്കമുള്ള കേസില്‍ അറസ്റ്റിലായി രണ്ടുവര്‍ഷമായി ജയിലില്‍ കഴിയുന്ന പഞ്ചാബ് സ്വദേശിക്ക് ജാമ്യമനുവദിച്ചാണ് സുപ്രിംകോടതിയുടെ നിരീക്ഷണം. കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങി വിവിധ കുറ്റങ്ങള്‍ക്ക് 2024 ഏപ്രിലില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനാണ് ജാമ്യം നല്‍കിയത്. പ്രതിയെ അറസ്റ്റ് ചെയ്ത് രണ്ട് വര്‍ഷമായിട്ടും ഇതുവരെ വിചാരണ ആരംഭിച്ചില്ലെന്നും ഉടന്‍ നടപടികള്‍ ആരംഭിക്കുമെന്ന് കരുതുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും 23 സാക്ഷികളില്‍ ഒരാളെപ്പോലും വിസ്തരിക്കാന്‍ സാധിച്ചിട്ടില്ലെന്നും സമീപകാലത്തൊന്നും…

Read More

എഐ നിര്‍മിത വ്യാജ വിധികളെ ആശ്രയിച്ച് ഉത്തരവ്; കര്‍ശന മുന്നറിയിപ്പുമായി സുപ്രിംകോടതി

ന്യൂഡല്‍ഹി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് സൃഷ്ടിച്ച വ്യാജ വിധിന്യായങ്ങളെ അടിസ്ഥാനമാക്കി കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് ഗുരുതരമായ ദുര്‍നടപടിയായികണക്കാക്കേണ്ടതാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ നേരിട്ട് ബാധിക്കുന്ന വിഷയമായതിനാല്‍ സംഭവത്തില്‍ വിശദമായ പരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു. ‘ഇത്തരത്തിലുള്ള വ്യാജ വിധികളെ ആശ്രയിക്കുന്നത് വെറും തീരുമാനത്തിലെ പിഴവല്ല, അത് ഔദ്യോഗികമായ ദുര്‍നടപടിയാണ്. ഇതിന് ഗൗരവകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാം,’ ജസ്റ്റിസുമാരായ പി എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ആന്ധ്രപ്രദേശിലെ ഒരു വിചാരണ കോടതിയിലാണ്…

Read More

വോട്ടര്‍ പട്ടികയില്‍ വര്‍ഷങ്ങളായി ഉള്ളവര്‍ പൗരന്മാരാണെന്ന് കരുതാനാവില്ലേ? തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് സുപ്രിംകോടതി

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണവുമായി ബന്ധപ്പെട്ട ഹരജികളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്ത് സുപ്രിംകോടതി. പലതവണ വോട്ടര്‍ പട്ടിക പുതുക്കലുകള്‍ക്ക് വിധേയരായി, വര്‍ഷങ്ങളായി വോട്ട് രേഖപ്പെടുത്തി പട്ടികയില്‍ തുടരുന്നവരെ ഇന്ത്യക്കാരാണെന്ന് സ്വാഭാവികമായി അനുമാനിക്കാനാവില്ലേയെന്നും കോടതി ചോദിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജിക്കാര്‍ ഉന്നയിച്ച ഈ അടിസ്ഥാനപരമായ ചോദ്യം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയയുടെ മറവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ‘സമാന്തര എന്‍ആര്‍സി’ നടപ്പാക്കുകയാണെന്ന ഹരജിക്കാരുടെ വാദം കമ്മീഷന്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial