ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് തിരിച്ചടി; ഇംപീച്ച്മെന്റ് നടപടിക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. വിഷയത്തില്‍ അന്വേഷണത്തിനായി പാര്‍ലമെന്ററി സമിതി രൂപീകരിച്ച നടപടിക്കെതിരെയാണ് ജസ്റ്റിസ് വര്‍മ സുപ്രീംകോടതിയെ സമീപിച്ചത്. ഇംപീച്ച് നടപടികളുടെ ഭാഗമായിട്ടാണ് മൂന്നംഗ സമിതിയെ ലോക്‌സഭ സ്പീക്കര്‍ നിയോഗിച്ചത്. ജഡ്ജസ് ഇംപീച്ച്‌മെന്റ് ആക്ടിന്റെ അടിസ്ഥാനത്തിലാണ് ഇംപീച്ചുമെന്റിനു മുന്നോടിയായി ഇത്തരമൊരു നടപടിയിലേക്ക് ലോക്‌സഭ കടന്നത്. എന്നാല്‍ ഈ നടപടി നിയമവിരുദ്ധമാണെന്നാണ് അലഹാബാദ് ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. നിയമപ്രകാരം വീഴ്ച സംഭവിച്ചിട്ടുള്ളതിനാല്‍…

