വടക്കൻ ഡൽഹിയിലെ ദയാൽപുറിലെ പെയിൻ്റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 11 പേർ മരിച്ചു. സംഭവസ്ഥലത്ത് നിന്നും കത്തിക്കരിഞ്ഞ നിലയിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം വ്യക്തമല്ല.
വ്യാഴാഴ്ച വൈകുന്നരേം അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായതായി സന്ദേശമെത്തിയതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ഫാക്ടറിയിൽ നിന്നും വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നുവെന്നും പിന്നാലെ വലിയ തീനാളങ്ങൾ ഉയരുന്നതാണ് കണ്ടെതെന്നും ദൃക്സാക്ഷികൾ പൊലീസിൽ അറിയിച്ചു. രാത്രി ഒൻപത് മണിയോടെയാണ് തീ പൂർണമായും അണയ്ക്കാനായത്

