ചീരാൽ: യുവാവിനെ മരിച്ച നിലയിൽ ചീരാൽ ടൗണിൽ കണ്ടെത്തി.ചീരാൽ കിഴക്കേ കൊട്ടാരത്തിൽ ദീപേഷ് ശങ്കർ (28) ആണ് മരിച്ചത്. മരിച്ച നിലയിൽ രാവിലെ 5 മണിയോടെ കണ്ടെത്തുകയായിരുന്നു.
രാവിലെ പത്രമിടാൻ പോയവരാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത് . നൂൽപ്പുഴ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി . പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃത ദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

