തൃശൂർ: പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസിൽ ഹിന്ദു ഐക്യവേദി പ്രാദേശിക നേതാവ് ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഹിന്ദു ഐക്യവേദി നേതാവ് വി.ജി.ബാലകൃഷ്ണൻ, വിയ്യൂർ സ്വദേശി രാജൻ എന്നിവരാണ് അറസ്റ്റിലായത്. വിയ്യൂർ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രണ്ട് കൊല്ലം മുമ്പാണ് പീഡനം നടന്നത്. കുട്ടി സ്കൂളിൽ കൗൺസിലറോട് വെളിപ്പെടുത്തിയതോടെയാണ് പൊലീസ് കേസെടുത്തത്.

