കാസർകോട്ട് 16-കാരിയെ പീഡിപ്പിച്ച യുവതിക്കെതിരേ പോക്‌സോ കേസ്; കുട്ടികളെ പീഡിപ്പിച്ചതിന് മുൻപും കേസുകൾ
കാസർകോട്: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവതിക്കെതിരേ പോലീസ് കേസെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശി സ്‌നേഹ മെർലിനെ(25)തിരെയാണ് കാസർകോട് മേൽപ്പറമ്പ് പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തത്. പീഡനത്തിനിരയായ പെൺകുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ മെർലിൻ. ഇവരുടെ വീട്ടിലെത്തിയ സമയത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. ഭയംകാരണം കുട്ടി പീഡനവിവരം പുറത്തുപറഞ്ഞിരുന്നില്ല. അടുത്തിടെ സ്‌കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. ഇതോടെ പോലീസിന് പരാതി കൈമാറുകയും സംഭവത്തിൽ പോക്‌സോ വകുപ്പ് ചുമത്തി കേസെടുക്കുകയുമായിരുന്നു. തളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ…

