കൊച്ചി: അഡ്വ ബി എ ആളൂരിനെതിരെ പോക്സോ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ ആളൂർ കടന്നു പിടിച്ചു എന്നാണ് പരാതി. ആളൂരിനെതിരെ മൂന്നാമത്തെ കേസാണ് ചുമത്തിയിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഇതിന് മുമ്പ് രണ്ട് തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് നൽകിയെന്നും അത് തിരികെ ചോദിച്ചപ്പോൾ അപമാനിച്ചുവെന്നും ഒരു സ്ത്രീ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. പണം തിരികെ ചോദിക്കാൻ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ ഓഫീസിലെത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കൂടുതൽ അന്വേഷണം നടത്തിയ ശേഷമേ കേസിനെ കുറിച്ച് പറയാനാകൂവെന്നാണ് പോലീസ് പറയുന്നത്

