ഡൽഹി: രാജസ്ഥാനിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ബിജെപി എംപി രാഹുൽ കേസ്വാൻ ചുരുവിൽ നിന്നുള്ള ലോക്സഭ എംപി ആണ് രാഹുൽ കേസ്വാൻ. ലോക്സഭാ സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് രാഹുൽ കേസ്വാന്റെ രാജി.
കഴിഞ്ഞ പത്ത് വർഷമായി ചാരു മണ്ഡലത്തിലെ ബിജെപി എംപിയാണ് രാഹുൽ കസ്വാൻ. 2004, 2009 വർഷങ്ങളിൽ രാഹുലിന്റെ പിതാവ് റാം സിംഗ് കസ്വാനായിരുന്നു മണ്ധലത്തെ പ്രതിനിധീകരിച്ചിരുന്നത്. 2014 ലും 2019 ലും മകൻ രാഹുൽ കസ്വാൻ എംപിയായി. സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് കോൺഗ്രസ് സീറ്റ് വാഗ്ദാനം ചെയ്യുകയായിരുന്നുവെന്നാണ് വിവരം

