കൊല്ലം: ചവറയിൽ മകന്റെ മർദനത്തെ തുടർന്ന് പിതാവ് മരിച്ചു. തേവലക്കര കോയിവിള പാവുമ്പ അജയഭവനിൽ അച്യുതൻ പിള്ള (75) ആണ് മരിച്ചത്. സംഭവത്തിൽ മകൻ മനോജി (37) നെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. മർദനമേറ്റ് അവശനിലയിലയിരുന്ന അച്യുതൻ പിള്ളയെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.

