അമ്പലപ്പുഴ: ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകരയിൽ അനന്തു (26) ആണ് മരിച്ചത്. കെ ഫോണിന്റെ ജോലിക്കിടെ കെഎസ്ഇബി പോസ്റ്റിൽ നിന്ന് വൈദ്യുതാഘാതമേറ്റാണ് യുവാവ് മരിച്ചത്. പുറക്കാട് കരൂരിനു സമീപം ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.

