ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ കോൺഗ്രസും ഇടത് പാർട്ടികളും സഖ്യത്തിൽ. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 12 മണ്ഡലങ്ങളിലും ഇടതു പാർട്ടികൾ 24 സീറ്റുകളിലും മത്സരിക്കും. മുർഷിദാബാദ്, പുരൂലിയ, റായ്ഗഞ്ച് മണ്ഡലങ്ങൾ സംബന്ധിച്ച് സിപിഎമ്മും കോൺഗ്രസും തമ്മിൽ ഇനിയും ധാരണയിൽ എത്തിയിട്ടില്ല.
ബംഗാളിലെ 17 സീറ്റുകളിൽ ഇടതുമുന്നണി ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി ഇന്നും യോഗം ചേരുന്നുണ്ട്. അമേഠി, റായ്ബറേലി സീറ്റുകളിൽ ഇന്നും ചർച്ച നടക്കില്ല. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മത്സരിക്കാൻ കുറവെന്ന് കോൺഗ്രസ് വൃത്തങ്ങളിൽ നിന്ന് വിവരം ലഭിച്ചു.
അതിനിടെ ബിജെപി വരുൺ ഗാന്ധിയെ വെട്ടാൻ ശ്രമിക്കുകയാണെന്ന് വിവരവും പുറത്തുവരുന്നുണ്ട്. ബിജെപി ഇക്കുറി വരുൺ ഗാന്ധിക്ക് സീറ്റ് നൽകില്ലെന്നാണ് കരുതുന്നത്. മനേക ഗാന്ധിയെ സുൽത്താൻ പൂർ സീറ്റിൽ നിലനിർത്തും. ബിജെപി നേതൃത്വത്തിനും യോഗി ആദിത്യനാഥിനുമെതിരെ ഉയർത്തിയ വിമർശനമാണ് വരുണിന് തിരിച്ചടിയാകരുന്നത്. ബിജെപി സീറ്റ് നൽകിയില്ലെങ്കിൽ വരുൺ ഗാന്ധി സമാജ് വാദി പാർട്ടിക്കൊപ്പം ചേർന്നേക്കും. സമാജ്‌വാദി പാർട്ടിയിലെത്തുകയാണെങ്കിൽ വരുൺ

