Headlines

കേരളത്തിൽ തുടർച്ചയായി മൂന്നാം തവണയും എൽ.ഡി.എഫ് അധികാരത്തിൽ വരും; അതിൽ പേരാവൂരും ഉൾപ്പെടും; കെ. കെ. ശൈലജ

74-80 നും ഇടയിൽ എൽ.ഡി.എഫിന് സീറ്റ് കിട്ടും. 90ന് മുകളിലാണ് യു.ഡി.എഫിന്റെ അവകാശവാദം. എന്നാൽ, ഞങ്ങൾ 90ന് മുകളിൽ എത്തിയേക്കാമെന്നും അവർ പറഞ്ഞു.പേരാവൂർ പിടിച്ചെടുക്കണമെന്നായിരുന്നു പാർട്ടി എന്നോട് ആവശ്യപ്പെട്ടത്. തന്നെ ഒതുക്കാനാണ് ഇവിടെ മത്സരിപ്പിച്ചതെന്ന പ്രചാരണങ്ങൾ തെറ്റാണെന്നും അവർ വ്യക്തമാക്കി. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടപ്പോൾ  അത് അംഗീകരിക്കുക മാത്രമാണ് ചെയ്തത്.

Read More

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കി

കണ്ണൂർ: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടുള്ള പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചത്. പ്രകടന പത്രികയിൽ പറഞ്ഞിരുന്ന 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് മുഖ്യമന്ത്രി സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ വച്ചാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിലൂടെ 5 ലക്ഷം വീടുകൾ…

Read More

പിണറായി നയിക്കും;മാര്‍ച്ച്‌ ആദ്യവാരം സ്ഥാനാര്‍ഥി പട്ടികയെന്ന് എംഎ ബേബി

ന്യൂഡല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി മാര്‍ച്ച്‌ ആദ്യവാരം സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുമെന്നും ബേബി പറഞ്ഞു. പിബി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എംഎ ബേബി. യോഗത്തില്‍ മുതിര്‍ന്ന നേതാവും മുഖ്യമന്ത്രിയുമായ പിണറായി വിജയന്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നയിക്കണമെന്ന് കേരള ഘടകം പൊളിറ്റ് ബ്യൂറോ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിബി യോഗം അംഗീകാരം നല്‍കുകയായിരുന്നു. പിണറായി തന്നെ വീണ്ടും തെരഞ്ഞെടുപ്പിനെ നയിക്കുന്നതിലൂടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അദ്ദേഹമാണെന്ന കാര്യം ഏതാണ്ട്…

Read More

എല്‍ഡിഎഫ് എംഎല്‍മാര്‍ക്ക് ശക്തമായ ജനപിന്തുണ, സര്‍വേ റിപ്പോര്‍ട്ട്; യുഡിഎഫ് ക്യാംപില്‍ ആശങ്ക

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് പറയപ്പെടുമ്പോഴും സിറ്റിങ് എല്‍ഡിഎഫ്എം എല്‍എമാരില്‍ ഭൂരിഭാഗം പേര്‍ക്കും ശക്തമായ ജനപിന്തുണയെന്ന് സര്‍വേ റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു വേണ്ടി പോള്‍ സര്‍വേ നടത്തിയ ഗുജറാത്ത് ആസ്ഥാനമായുള്ള ഏജന്‍സി നടത്തിയ സര്‍വേയിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സര്‍വേ ഫലങ്ങള്‍ പുറത്തുവന്നത് യുഡിഎഫില്‍ പുതിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് ഇത് തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍…

Read More

ബിനോയ് വിശ്വം നയിക്കുന്ന എൽഡിഎഫ് തെക്കൻ മേഖല ജാഥയ്ക്ക് തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തൃശൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിക്കുന്ന എല്‍ഡിഎഫിന്റെ തെക്കന്‍ മേഖല ജാഥയ്ക്ക് തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍ മേഖല ജാഥ ഉദ്ഘാടനം ചെയ്തു. തൃശൂരിലെ ചേലക്കര മുതല്‍ തിരുവനന്തപുരം വരെ ഇന്ന് മുതല്‍ ഫെബ്രുവരി 13വരെയാണ് തെക്കന്‍ മേഖല ജാഥ. കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണന ജനങ്ങളോട് വിശദീകരിക്കാനാണ് എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയെന്ന് ഉദ്ഘാടനം നിര്‍വഹിക്കവെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രം കേരളത്തോട് അതീവ നിര്‍ഭാഗ്യകരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു….

Read More

മുന്നണിക്ക് മാർക്കിടാൻ ആരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല; വെള്ളാപ്പള്ളിയല്ല എൽഡിഎഫ് എന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വെള്ളാപ്പള്ളിയുമായി തർക്കത്തിനില്ലെന്നും മുന്നണിക്ക് മാർക്കിടാൻ ആരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല. വെള്ളാപ്പള്ളിയല്ല എൽഡിഎഫ് എന്നും ബിനോയ് വിശ്വം പറഞ്ഞു. എൽഡിഎഫിനോ ഏതെങ്കിലും പാർട്ടിക്കോ മാർക്കിടാനോ തെറ്റും ശരിയും പറയാനോ ഞങ്ങളാരും വെള്ളാപ്പള്ളിയെ ഏൽപിച്ചിട്ടില്ല. വെള്ളാപ്പള്ളി അല്ല എൽഡിഎഫ്. ഇത്തരം കാര്യങ്ങളിൽ വെള്ളാപ്പള്ളിയുടെ ഉപദേശം കാത്തിരിക്കുന്നില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. മാധ്യമപ്രവർത്തകനെതിരായ വെള്ളാപ്പള്ളിയുടെ തീവ്രവാദി പരാമർശത്തെ കുറിച്ചും ബിനോയ് വിശ്വം പ്രതികരിച്ചു….

Read More

എം വി ഗോവിന്ദനും ബിനോയ് വിശ്വവും ജോസ് കെ മാണിയും മേഖല ജാഥാ ക്യാപ്റ്റന്മാർ; തിരിച്ചടി മറികടക്കാൻ

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടും തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി മറിക്കടക്കാനും മേഖലാ ജാഥ നടത്താനൊരുങ്ങി എല്‍ഡിഎഫ്. തെക്ക്, മധ്യകേരളം, വടക്ക് എന്നിങ്ങനെ മൂന്ന് ജാഥകള്‍ നടത്താനാണ് തീരുമാനം. സിപിഐഎമ്മും സിപിഐയും കേര :ള കോണ്‍ഗ്രസ് എമ്മും ജാഥ നയിക്കും. വടക്കന്‍ മേഖല ജാഥ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മധ്യമേഖല ജാഥ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണിയും തെക്കന്‍ മേഖല ജാഥ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും…

Read More

കേന്ദ്ര സർക്കാരിനെതിരെ പ്രക്ഷോഭത്തിന് എൽഡിഎഫ്; ജനുവരി 12 ന് പ്രതിഷേധ സമരം

തിരുവനന്തപുരം: കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്രസർക്കാർ നിലപാടുകൾക്കെതിരെ സമരം പ്രഖ്യാപിച്ച് ഇടതുമുന്നണി. ഇന്നു നടന്ന എൽഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. ജനുവരി 12 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പ്രതിഷേധ സമരത്തിൽ മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കും. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് , ക്ഷേമപെൻഷൻ കുടിശിക നൽകാത്തത്, തൊഴിലുറപ്പ് പദ്ധതിയിലെ മാറ്റം തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് എൽഡിഎഫ് സമരം പ്രഖ്യാപിച്ചത്. കേന്ദ്രത്തിനെതിരെയുള്ള സമരപരമ്പരകളുടെ തുടക്കമാവും 12 നുള്ള പ്രതിഷേധമെന്ന് എൽഡിഎഫ് വ്യക്തമാക്കി. സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നിലപാടിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും…

Read More

വെമ്പായം പഞ്ചായത്തിനെ നയിക്കാൻ വിദ്യാർത്ഥി നേതാക്കൾ;എം രാഹുൽ വൈസ് പ്രസിഡൻ്റ്

വെമ്പായം:വെമ്പായം ഗ്രാമപഞ്ചായത്തിന്റെ വൈസ് പ്രസിഡൻ്റ് സ്ഥാനവും എൽഡിഎഫിന് .   നെടുവേലി വാർഡ് അംഗവും എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായ എം രാഹുൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.എൽഡിഎഫിനും യുഡിഎഫിനും 8 അംഗങ്ങൾ വീതമുള്ള ഭരണസമിതിയിൽ നറുക്കെടുപ്പിലൂടെയാണ് എം രാഹുൽ വൈസ് പ്രസിഡൻ്റ് ആയത്. വൈസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബിജെപിക്ക്  5 വോട്ടും എൽഡിഎഫിനും യുഡിഎഫിനും 8 വോട്ട് വീതവും ലഭിച്ചു.എസ്ഡിപിഐ അംഗങ്ങളുടെ വോട്ട് അസാധുവായി. തുടർന്നാണ് നറുക്കെടുപ്പ് നടന്നത്.രാവിലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് വട്ടപ്പാറ വാർഡ്…

Read More

വെമ്പായം ഗ്രാമ പഞ്ചായത്ത് ഭരണം എൽഡിഎഫിന് ; അമിതാ ബാബു പ്രസിഡൻ്റ്

വെമ്പായം: വെമ്പായം ഗ്രാമ പഞ്ചായത്ത് ഭരണം എൽഡിഎഫിന്. ചാത്തൻപാട് വാർഡംഗം അമിത ബാബു പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടു.  വട്ടപ്പാറ വാർഡംഗം കോൺഗ്രസ് നേതാവ് കണക്കോട് ഭുവനചന്ദ്രന്റെ വോട്ട് അസാധുവായി. എൽഡിഎഫിനും യുഡിഎഫിനും 8 അംഗങ്ങൾ വീതമായിരുന്നു ഉണ്ടായിരുന്നത്. നറുക്കെടുപ്പിൽ പ്രസിഡന്റ് സ്ഥാനം നിർണയിക്കേണ്ടിയിരുന്ന പഞ്ചായത്തിൽ കോൺഗ്രസ് സംഘത്തിൻറെ വോട്ട് അസാധുവായതോടുകൂടി എൽഡിഎഫ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപെടുകയായിരുന്നു. ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു. എസ്ഡിപിഐ അംഗങ്ങളുടെ വോട്ട് അസാധുവായി.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial