തൊടുപുഴ: നിർമാണം നടന്നുകൊണ്ടിരിക്കുന്ന വീടിന് മുകളിൽ നിന്നു വീണ് 59 വയസുകാരൻ മരിച്ചു. കലയന്താനി കീത്താപ്പിള്ളിൽ (പാറയ്ക്കൽ) ജോസ് (59) ആണ് മരിച്ചത്.
വാടകയ്ക്ക് താമസിക്കുകയായിരുന്ന ജോസും കുടുംബവും സ്വന്തമായി വാങ്ങിയ സ്ഥലത്ത് ഏതാനും ദിവസം മുൻപാണ് വീട് നിർമാണം ആരംഭിച്ചത്. മറ്റ് തൊഴിലാളികൾക്കൊപ്പം കെട്ടിടത്തിന് മുകളിൽ പണിയിലേർപ്പെട്ടിരുന്ന ജോസ് അപ്രതീക്ഷിതമായി താഴേക്ക് വീഴുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു

