ജമ്മുകശ്മീരിൽ പരിശീലനത്തിനിടെ ഹൃദയാഘാതം; തിരുവനന്തപുരം സ്വദേശിയായ സി.ആർ.പി.എഫ്. ജവാൻ മരിച്ചു

തിരുവനന്തപുരം: ജമ്മുകശ്മീരിലെ കുപ്‌വാരയിൽ പരിശീലനത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് സി.ആർ.പി.എഫ്. ജവാൻ മരിച്ചു. കരമന സ്വദേശിയായ ജെ.ശ്രീജിത്ത്(33) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കരമന കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ജയകുമാർ- ഗിരിജ ദമ്പതിമാരുടെ മകനാണ്. വ്യാഴാഴ്ച രാവിലെയാണ് വീട്ടുകാർക്കു വിവരം ലഭിച്ചത്. ക്യാമ്പിലെ പരേഡ് ഗ്രൗണ്ടിൽ ഓടിയതിനുശേഷം ശ്രീജിത്ത് കുഴഞ്ഞുവീഴുകയായിരുന്നു.

യൂണിറ്റിലെ മെഡിക്കൽ സംഘം പരിശോധന നടത്തി കുപ്‌വാരയിലെ സബ് ഡിവിഷണൽ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണ് വീട്ടുകാർക്കു ലഭിച്ച വിവരം. 2010ലാണ് ശ്രീജിത്ത് ജോലിയിൽ പ്രവേശിച്ചത്. ഭാര്യ: രേണുക. മക്കൾ: ഋത്വിക് റോഷൻ, ഹാർത്തിക് കൃഷ്ണ. ശ്രീജിത്തിന്റെ സഹോദരങ്ങൾ: രഞ്ജിത്ത്‌, ജയചിത്ര, രചിത്ര.

വ്യാഴാഴ്ച അർധരാത്രി വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ശ്രീജിത്തിന്റെ തച്ചോട്ടുകാവിലെ വീട്ടിൽ പൊതുദർശനത്തിനുവെച്ച ശേഷം വെള്ളിയാഴ്ച രാവിലെ ഒൻപതുമണിക്ക് കരമന കിള്ളിപ്പാലത്തെ വീട്ടിൽ കൊണ്ടുവരും. സംസ്കാരം 10-ന് ശാന്തികവാടത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: