പാലക്കാട്: മണ്ണാർക്കാട് കൂട്ടിലക്കടവിൽ പുഴയിൽ ഇറങ്ങിയ യുവതി മുങ്ങി മരിച്ചു. ചെറുപുഴ പാലത്തിനു സമീപമാണ് മൂന്ന് പേർ പുഴയിൽ മുങ്ങിപ്പോയത്. സംഘത്തിലുണ്ടായിരുന്ന ചെർപ്പുളശ്ശേരി സ്വദേശി റിസ്വാന (19)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്നു ബന്ധുക്കളായ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബന്ധുക്കളോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു മൂന്ന് പേരും. എന്നാൽ ഇവർ പുഴയിൽ മുങ്ങിപ്പോയി. നാട്ടുകാരും ട്രോമ കെയർ വളണ്ടിയർമാരും ചേർന്നു മൂവരേയും കരയ്ക്ക് കയറ്റി ആശുപത്രിയിലെത്തിച്ചു. എന്നാൽ റിസ്വാനയുടെ ജീവൻ രക്ഷിക്കാനായില്ല.

