Headlines

ബിജെപി സ്ഥാനാർത്ഥിയെ പടക്കം പൊട്ടിച്ച് സ്വീകരിച്ചു; തീപ്പൊരി തെറിച്ച് രണ്ട് കുടിലുകൾ കത്തി നശിച്ചു



ചെന്നൈ: ബിജെപി സ്ഥാനാർത്ഥിയെ പടക്കം പൊട്ടിച്ച് സ്വീകരിക്കുന്നതിനിടയിൽ തീപ്പൊരി തെറിച്ച് രണ്ട് കുടിലുകൾ കത്തി നശിച്ചു. നാഗപട്ടണത്തെ ബിജെപി സ്ഥാനാർഥി എസ്ജിഎം രമേശിനെ സ്വീകരിക്കുന്നതിനിടയിൽ ആണ് അപകടം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ന്യൂ നമ്പ്യാർ നഗർ മത്സ്യബന്ധന ഗ്രാമത്തിൽ എത്തിയപ്പോൾ പ്രവർത്തകർ പടക്കം പൊട്ടിക്കുകയായിരുന്നു.


പടക്കങ്ങൾ പൊട്ടിത്തെറിച്ചു തീപ്പൊരി ചിതറിയതോടെ അടുത്തുളള കുടിലിന് തീ പിടിച്ച് മേൽക്കൂര മുഴുവൻ കത്തിനശിഞ്ഞു. തീ പടർന്ന് പിടിച്ച് തൊട്ടടുത്ത വീടും തീപിടിച്ചു. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. റവന്യു ഉദ്യോഗസ്ഥർ കേസെടുക്കാൻ പൊലീസിന് നി‍ർദേശം നൽകിയിട്ടുണ്ട്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: