തൃത്താല:പരുതൂർ കരുവാൻപടി ചെമ്പുലങ്ങാട് നാനാർച്ചി കുളത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. തോട്ടുങ്കൽ സ്വദേശി ഊമയിൽ മുസ്‌തഫയുടെ മകൻ മുഹമ്മദ് നിഹാൽ (10) ആണ് മുങ്ങി മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. കൂട്ടുകാരുമൊത്ത് കുളക്കടവിൽ ഇരിക്കുകയായിരുന്ന നിഹാൽ കാൽ വഴുതി വീഴുകയായിരുന്നു.ഒപ്പം കുട്ടികൾ ഉണ്ടായിരുന്നെങ്കിലും നിഹാൽ വീഴുന്നത് കുട്ടികൾ കണ്ടിരുന്നില്ല.നിഹാലിന് നീന്തൽ അറിയില്ലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.സംഭവം അറിഞ്ഞ ഉടനെ തന്നെ നാട്ടുകാർ നിഹാലിനെ കുളത്തിൽ നിന്ന് കയറ്റി പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ ക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ട് കൊടുക്കും

