തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പിന്തുണയെന്ന സൂചനയുമായി യാക്കോബായ സഭ. പ്രതിസന്ധിഘട്ടത്തിൽ സഭയെ സഹായിച്ചവരെ കരുതുവാനും തിരികെ സഹായിക്കുവാനും ഉത്തരവാദിത്തം ഉണ്ടെന്നാണ് മെത്രാപ്പോലീത്തൻ ട്രസ്റ്റി വിശ്വാസികൾക്കായി പുറത്തിറക്കിയ സർക്കുലറിൽ സൂചിപ്പിക്കുന്നത്. സഭാതർക്കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ യാക്കോബായ സഭയ്ക്ക് അനുകൂലമായി നിലപാടെടുത്തതിനെയും സർക്കുലറിൽ ഓർമ്മിപ്പിക്കുന്നുണ്ട്.
പത്രീയാർക്കീസ് ബാവയുടെ സന്ദർശനത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. സഭയുടെ അസ്തിത്വം കാത്ത് സൂക്ഷിക്കുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് സഭാ നിലപാട് എന്തെന്ന സൂചന. സഭ വിശ്വാസികൾക്കായി യാക്കോബായ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് പുറത്തിറക്കിയ സർക്കുലറിലാണ് ഇക്കാര്യമുള്ളത്

