ചങ്ങരംകുളം: സംസ്ഥാന പാതയോരത്ത് ചങ്ങരംകുളത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.ചങ്ങരംകുളം നരണിപ്പുഴ സ്വദേശിയായ ദിപീഷിനെ(38)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം എടപ്പാൾ റോഡിൽ ഗോപിക ഫർണ്ണിച്ചറിന് മുന്നിൽ ചൊവ്വാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് റോഡരിലിൽ കിടക്കുന്നത് കണ്ടത്. നാട്ടുകാർ ചങ്ങരംകുളം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി മൃതദേഹം ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചങ്ങരംകുളം മേഖലയിൽ സ്വകാര്യ ബസ്സിൽ ഡ്രൈവറായി ജോലി ചെയ്യുകയാണ് ദിപീഷ്.

