കോഴിക്കോട് : മാവോവാദി ഭീഷണിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ തിരഞ്ഞെടുപ്പിന് കനത്തസുരക്ഷ. ആകെ 141 ബൂത്തുകളാണ് പ്രശ്നബാധിത ബൂത്തുകളായി കണ്ടെത്തിയത്. ഇതിൽ 120 എണ്ണം വടകര ലോക്‌സഭാ മണ്ഡലത്തിലും 21 എണ്ണം കോഴിക്കോട് മണ്ഡലത്തിലുമാണ്. ഇതിനുപുറമേ, വടകര മണ്ഡലത്തിലെ 43 ബൂത്തുകൾ മാവോവാദി ഭീഷണി നേരിടുന്നവയായും കണ്ടെത്തിയിട്ടുണ്ട്.
ജില്ലയിൽ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി 2289 പോലീസ് സേനാംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. സെൻട്രൽ ആംഡ് പോലീസ് ഫോഴ്സിലെ 472 പേർ സുരക്ഷാചുമതലയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

