തൃശൂർ: ഒളരിയിൽ ശിവരാമപുരം കോളനിയിലെ വീടുകളിൽ വോട്ടിന് തുട്ട് എന്ന കലാപരിപാടി ബിജെപി നടത്തിയതായി ആരോപണം. കേരളത്തിൽ തെരെഞ്ഞെടുപ്പ് നടക്കാൻ മണിക്കൂറുകൾ അവശേഷിക്കയെ ആണ് വോട്ട് നേടാൻ ബിജെപി പ്രവർത്തകർ നാട്ടുകാർക്ക് പണം കൈമാറിയത്. ഒരു വീട്ടിൽ 500 രൂപ വീതമായിരുന്നു വിതരണം.
നാട്ടുകാർ തടഞ്ഞതോടെ പ്രവർത്തകർ ഓടി രക്ഷപെട്ടെന്നും നാട്ടുകാർ ആരോപിച്ചു. ഇത് വെച്ചോ എന്നു പറഞ്ഞ് പ്രവർത്തകർ നിർബന്ധിച്ച് പണം കയ്യിൽ തരികയായിരുന്നു എന്നാണ് വീട്ടുകാർ പറയുന്നത്. വേണ്ട എന്ന് പറഞ്ഞത് ചെവിക്കൊണ്ടില്ലെന്നും പണം കയ്യിൽ വെച്ച ശേഷം ഇവർ സ്ഥലം വിട്ടെന്നും ഇവർ കൂട്ടിച്ചേർക്കുന്നു. പ്രദേശവാസികൾക്ക് പരിചിതനായ പ്രവർത്തകനാണെത്തി പണം നൽകിയത്

