ബംഗളൂരു: പ്രജ്വല്‍ രേവണ്ണ കേസില്‍ ബിജെപി നേതാവ് ദേവരാജ ഗൗഡ അറസ്റ്റില്‍. ചിത്രദുര്‍ഗയില്‍ നിന്ന് ബംഗളൂരുവിലേക്കുളള് യാത്രക്കിടെ കര്‍ണാടക പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹാസനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ജെഡിഎസ് സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ചോര്‍ത്തിയ ഡ്രൈവര്‍ കാര്‍ത്തിക് റെഡ്ഢി ഈ ദൃശ്യങ്ങള്‍ അടങ്ങിയ പെന്‍ ഡ്രൈവ് ഏല്പിച്ചത് ദേവരാജ ഗൗഡയെയാണ്.
കാര്‍ത്തിക്കിന്റെ അഭിഭാഷകനാണ് ദേവരാജ ഗൗഡ. വിഡിയോ ചോര്‍ത്തിയതിന് അഭിഭാഷകനായ ദേവരാജ ഗൗഡയെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കേസില്‍ ഹാസന്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് ചിത്രദുര്‍ഗ ജില്ലയിലെ ഗുലിഹാള്‍ ടോള്‍ ഗേറ്റില്‍ നിന്നാണ് ഇയാളെ പിടികൂടിയത്
അതേസമയം ലൈംഗികാതിക്രമ ദൃശ്യങ്ങള്‍ ചോര്‍ന്നതില്‍ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് പങ്കുണ്ടെന്ന് നേരത്തെ ദേവരാജ ഗൗഡ ആരോപിച്ചിരുന്നു. എസ്‌ഐടി അന്വേഷണത്തില്‍ വിശ്വാസം ഇല്ലെന്നും ഗൗഡ പറഞ്ഞിരുന്നു. ഇന്നലെയാണ് ഗൗഡയ്‌ക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി ഒരു സ്ത്രീ എത്തിയത്.

