പ്ലസ്ടു/ വിഎച്ച്എസ്ഇ ജയിച്ചവർക്ക് പോളി ലാറ്ററൽ എൻട്രിയിൽ ചേരാൻ സുവർണ്ണാവസരം. കേരളത്തിലെ പോളിടെക്നിക് കോളജുകളി ലെ 3 വർഷ എൻജിനീയറിങ് / ടെക്നോളജി ഡിപ്ലോമ കോഴ്സുകളിലെ മൂന്നാം സെമസ്റ്റർ (രണ്ടാം വർഷം) ക്ലാസിലേക്കാണ് പ്രവേശനം. മേയ് 20 മുതൽ 31 വരെ അപേക്ഷ സമർപ്പിക്കാം. 30നു മുൻപ് ഒറ്റത്തവണ റജിസ്ട്രേഷൻ പൂർത്തിയാക്കണം. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ്: www.polyadmission.org/let.
യോഗ്യത: മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്കു മൊത്തം 50% എങ്കിലും മാർക്കോടെ പ്ലസ്ടു/ വിഎച്ച്എസ്ഇ ജയിച്ചിരിക്കണം. കെമിസ്ട്രിക്കു പകരം നിർദിഷ്ട 11 വിഷയങ്ങളിലൊന്നായാലും മതി. 50% മൊത്തം മാർക്കോടെ 2 വർഷ ഐടിഐ, കെജിസിഇ ജയിച്ചവർക്കും അപേക്ഷിക്കാം. പരീക്ഷ 2 ചാൻസിനകം ജയിച്ചിരിക്കണം. മാർക് നോക്കിയാണ് സിലക്‌ഷൻ. എൻട്രൻസ് പരീക്ഷയില്ല. അപേക്ഷാഫീ 400 രൂപ. പട്ടികവിഭാഗക്കാർക്ക് 200 രൂപ.
ജില്ലാടിസ്ഥാനത്തിലാണു സിലക്‌ഷൻ. എയ്ഡഡ്/ സ്വാശ്രയ മാനേജ്മെന്റ് ക്വോട്ട സീറ്റുകളിലേക്ക് അഡ്മിഷൻ പോർട്ടലിലെ ‘Application to MANAGEMENT QUOTA seats’ ലിങ്കിലൂടെ പ്രത്യേകം അപേക്ഷിക്കുകയും ഹാർഡ് കോപ്പി അതതു സ്ഥാപനത്തിൽ നൽകുകയും വേണം.
തിരുവനന്തപുരം വനിതാ പോളി, കോഴിക്കോട്, കളമശേരി പോളി എന്നിവിടങ്ങളിൽ കേൾവി പരിമിതിയുള്ളവർക്കു പ്രത്യേക ബാച്ചുകളുണ്ട്.
10% സീറ്റുകളിലേക്കാണു ലാറ്ററൽ എൻട്രി. പകുതി ഐടിഐ, കെജിസിഇ യോഗ്യതയുള്ളവർക്കാണ്. ബാക്കിയും ഒന്നാം വർഷ ക്ലാസിലെ ഒഴിവുകളും വിഎച്ച്എസ്ഇ, പ്ലസ്ടു,വിഭാഗക്കാർക്ക്.

