ആലപ്പുഴ: കെഎസ്ആര്‍ടിസി സൂപ്പർഫാസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യാത്രക്കാരനെ പിടികൂടി. പുറക്കാട് സ്വദേശി ഷെഫീക്കാണ് പിടിയിലായത്. ഇയാളുടെ പക്കൽ ഒന്നേക്കാൽ കിലോ കഞ്ചാവ് ഉണ്ടായിരുന്നു. സ്റ്റേഷനിലെത്തിച്ച പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
രഹസ്യവിവരം ലഭിച്ച പൊലീസ് ശനിയാഴ്ച രാവിലെ പത്തരയോടെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്ന് പുനലൂർ വഴി ട്രെയിൻ മാർഗ്ഗം കൊല്ലത്ത് എത്തിച്ച കഞ്ചാവ് അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ ആലപ്പുഴയ്ക്ക് കൊണ്ടുവരുമ്പോഴാണ് പിടി വീണത്.

