എറണാകുളം: പെരുമ്പാവൂരിൽ ടിപ്പർ ലോറിയും സ്കൂട്ടറും ഇടിച്ച് വനിതാ ഡോക്ടർക്ക് ദാരുണാന്ത്യം. കാഞ്ഞൂർ പൈനാടത്ത് വീട്ടിൽ ഡോ. ക്രിസ്റ്റി ജോസ് (44) ആണ് മരിച്ചത്. ക്രിസ്റ്റിയും പിതാവ് ജോസും സ്കൂട്ടറിൽ സഞ്ചരിക്കവെ ഇന്ന് രാവിലെ ഒൻപത് മണിയ്ക്ക് എം സി റോഡിൽ വല്ലത്ത് വെച്ച് പിറകെ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു.
ക്രിസ്റ്റിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവിനെ പരിക്കുകളോടെ പെരുമ്പാവൂർ സാൻജോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒക്കൽ ഗവ.ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറാണ് ക്രിസ്റ്റി ജോസ്. അവിവാഹിതയാണ്.
മാതാവ്: മേരി, സഹോദരങ്ങൾ ജെസ്റ്റി, സ്റ്റെഫിൻ.
