കോപ്പ അമേരിക്ക; ഇന്ത്യയിൽ തത്സമയ സംപ്രേഷണമില്ല; നിരാശയിൽ ആരാധകർ

അറ്റ്‌ലാന്റ: ഫുട്ബോൾ ആരാധകർ ഇപ്പോൾ കോപ്പ അമേരിക്കയുടെ ആവേശത്തിലാണ്. എന്നാൽ ഇന്ത്യയിലെ കാൽപന്ത് ആരാധകർക്ക് ഈ സമയം നിരാശകൂടി കലർന്നൊരു സാഹചര്യമാണ്. ഏറെ ആരാധകരുള്ള അർജന്റീനയും ബ്രസീലും കോപ്പ അമേരിക്കയിൽ കളിക്കുമ്പോൾ ഇന്ത്യയിൽ ടെലിവിഷനിൽ തത്സമയ സംപ്രേഷണമില്ല എന്നതാണ് നിരാശയ്ക്ക് കാരണം. ഇന്ത്യയിലെ സംപ്രേഷണം ചാനലുകൾ ഏറ്റെടുത്തില്ല. പുലർച്ചെ മത്സരങ്ങൾ നടക്കുന്നതും ബ്രസീൽ, അർജന്റീന ടീമുകൾക്ക് അപ്പുറം മറ്റ് ടീമുകൾക്ക് അധികം ആരാധകരില്ലാത്തതുമാണ് ചാനലുകളുടെ പിന്മാറ്റത്തിന് കാരണം. ജൂൺ 21 മുതൽ ജൂലായ് 15 വരെയാണ് ടൂർണമെന്റ്.

അതേ സമയം ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീന കാനഡയെ കീഴടക്കി. ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. ജൂലിയന്‍ അല്‍വാരസും ലൗട്ടാറോ മാര്‍ട്ടിനസുമാണ് ഗോളടിച്ചത്. ആദ്യ കോപ്പ അമേരിക്ക ടൂര്‍ണമെന്റിനെത്തിയ കാനഡ ഉയര്‍ത്തിയ കടുത്ത വെല്ലുവിളി മറികടന്നാണ് മെസ്സിപ്പടയുടെ മുന്നേറ്റം. മെസ്സിയടക്കമുള്ള അര്‍ജന്റീന താരങ്ങള്‍ നിരവധി അവസരങ്ങളാണ് തുലച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: