കണ്ണൂർ: പിന്നണി ഗായകൻ പി.വി വിശ്വനാഥൻ (55) അന്തരിച്ചു. ജയസൂര്യ അഭിനയിച്ച ‘വെള്ളം’ എന്ന സിനിമയിലൂടെയാണ് പിന്നണി ഗാനരംഗത്തേക്ക് കടക്കുന്നത്. ചിത്രത്തിലെ ‘ഒരു കുറി കണ്ടു നാം’ എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധേയമായിരുന്നു.നിരവധി ആൽബങ്ങൾക്കും സംഗീതം ഒരുക്കിയിട്ടുണ്ട്. ഭക്തിഗാനങ്ങളും പാടിയിട്ടുണ്ട്. ഗാനമേള വേദികളിലും സജീവമായിരുന്നു. സംസ്കാരം തിങ്കളാഴ്ച രാവിലെ 11 ന് നടക്കും. അവിവാഹാതിനാണ്

