കൊല്ലം : കൊല്ലം പുനലൂരിൽ 30 കിലോ കഞ്ചാവുമായി കാപ്പ കേസ് പ്രതി ഉൾപ്പെടെ 3 പേർ പിടിയിൽ. ഷാനവാസ്, വിഷ്ണു, ജെസ്സിൽ എന്നിവരാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും പുനലൂർ പൊലീസും ചേർന്ന് നടത്തിയ രഹസ്യ നീക്കത്തിൽ പിടിയിലായത്.
പ്രതി വിഷ്ണുവിന്റെ വീട്ടിൽവെച്ച് വില്പനയ്ക്കുള്ള കഞ്ചാവ് വീതം വെയ്ക്കുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. കാപ്പ കേസ് പ്രതിയായ ഷാനവാസ് അടുത്തിടെയാണ് ജയിൽ മോചിതനായത്. ആന്ധ്ര, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്നതായിരുന്നു പ്രതികളുടെ രീതി. വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും കഞ്ചാവ് എത്തിച്ചിരുന്നത്.

