കണ്ണൂർ: കണ്ണൂർ പയ്യന്നൂരിൽ കോളേജ് വിദ്യാർത്ഥിനിയെ സീനിയേഴ്സ് റാഗ് ചെയ്തെന്ന് പരാതി. രണ്ടാം വർഷ വിദ്യാർത്ഥിയെ കോളേജിനുള്ളിലെ സ്റ്റോറിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു. പരാതിക്ക് പിന്നാലെ അവസാന വർഷ വിദ്യാർത്ഥികളായ പത്ത് പേർക്കെതിരെ പോലീസ് കേസ് എടുത്തു.
മർദ്ദനത്തിന് ആണ് നിലവിൽ പോലീസ് കേസ് എടുത്തിരിക്കുന്നത്. റാഗിംഗ് വകുപ്പുകൾ ചേർത്തിട്ടില്ല. റാഗിങ്ങിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാടായി സ്വദേശിയായ വിദ്യാർത്ഥി പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.

