കാസര്‍കോട് ജില്ലയിലെ 2 സ്‌കൂളുകളില്‍ ജൂനിയർ വിദ്യാർത്ഥികളെ റാഗ് ചെയ്ത സംഭവം: പൊലീസ് കേസെടുത്തു
കാസർകോട്: കാസർകോട് ജില്ലയിലെ സ്‌കൂളുകളില്‍ റാഗിംഗ് കേസുകള്‍ കൂടുന്നു. പൈവളിഗെയില്‍ ഒൻപതാം ക്ലാസ് വിദ്യാർഥിയെ സീനിയർ വിദ്യാർഥികള്‍ റാഗ് ചെയ്തു. പരുക്കേറ്റ വിദ്യാർത്ഥിയെ മംഗല്‍പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പൈവളിഗെ ഗവണ്‍മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയെയാണ് പത്താം ക്ലാസ് വിദ്യാർഥികള്‍ മർദിച്ചത്. ആക്രമണത്തില്‍ കുട്ടിയുടെ കഴുത്തിനും നെഞ്ചിനും പരുക്കേറ്റു. സ്കൂള്‍ വിട്ട് വരുമ്പോള്‍ പത്താം ക്ലാസ് വിദ്യാർഥികള്‍ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു. കുറ്റക്കായ വിദ്യാർഥികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പിടിഎയും സ്കൂള്‍ അധികൃതരും അറിയിച്ചു. വർധിച്ചു വരുന്ന…

