എടപ്പാളില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍.വട്ടംകുളം മൂതൂര്‍ സ്വദേശി 39 വയസുള്ള പടിഞ്ഞാറെ പറമ്പില്‍ രതീഷിനെയാണ് ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.ജൂലായ് 10നാണ് കേസിന് ആസ്പദമായ സംഭവം.എടപ്പാളില്‍ ഓട്ടോ ഡ്രൈവറായ രതീഷ് പരിചയം മുതലെടുത്ത് 17 കാരനായ വിദ്യാര്‍ത്ഥിയെ എടപ്പാള്‍ പട്ടാമ്പി റോഡിലെ ലോഡ്ജില്‍ വിളിച്ച് വരുത്തി ലൈംഗിക പീഡനത്തിന് ശ്രമിക്കുകയായിരുന്നു.സംഭവത്തില്‍ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനിനും ചങ്ങരംകുളം പോലീസിനും പരാതി നല്‍കുകയായിരുന്നു.പിടിയാലായ പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് ചങ്ങരംകുളം പോലീസ് കേസെടുത്തത്.പൊന്നാനി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് മുമ്പാകെ ഹാജറാക്കിയ പ്രതിയെ റിമാന്റ് ചെയ്തു


