വൈകുന്നേരം 6 മുതൽ 11 വരെ വൈദ്യുതി ഉപയോഗം കുറയ്ക്കണം; അഭ്യർഥനയുമായി കെഎസ്ഇബി

തിരുവനന്തപുരം : വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായി വൈകിട്ട് 7 മണി മുതൽ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്ഇബി. മഴക്കുറവു മൂലം ജലവൈദ്യുത നിലയങ്ങളുടെ റിസർവോയറുകളിൽ ആവശ്യത്തിനു വെള്ളം ഇല്ലാത്തത് വൈദ്യുതി ഉത്പാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം വൈദ്യുതി ലഭ്യതയിൽ വന്ന കുറവ് കാരണം വൈദ്യുതി നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും കെഎസ്ഇബി അറിയിച്ചു.

നിയന്ത്രണം ഒഴിവാക്കുന്നതിനായി വൈകിട്ട് 6 മണി മുതൽ രാത്രി 11 മണി വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: