സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടിയേക്കും, സൂചന

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടുമെന്ന സൂചന നല്‍കി വൈദ്യുതി മന്ത്രി സണ്ണി ജോസഫ്.അധിക പണം നല്‍കി വൈദ്യുതി വാങ്ങുമ്പോള്‍ ഉണ്ടാകുന്ന ബാധ്യത ജനങ്ങള്‍ക്ക് മേല്‍ ചുമത്താനാണ് വകുപ്പ് തീരുമാനം. ബാധ്യത ജനങ്ങളിലേക്ക് എത്തില്ലെന്ന് പറയാനാവില്ല എന്നാണ് വൈദ്യുതി മന്ത്രി വിഷയത്തില്‍ നല്‍കിയ പ്രതികരണം. അതേസമയം, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. തുടര്‍ച്ചയായ പവര്‍കട്ടില്‍ ജനങ്ങളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് ഇടപെടല്‍. പീക് സമയത്ത് കൂടുതല്‍ വൈദ്യുതി എത്തിക്കാന്‍…

Read More

വൈദ്യുതി പ്രതിസന്ധിയില്‍ നട്ടംതിരിഞ്ഞ് പൊതുജനം; ബദല്‍ മാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തില്‍ KSEB

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. വൈദ്യുതി ആവശ്യവും ഉയര്‍ന്നതോടെ രൂക്ഷമായിരിക്കുകയാണ് സാഹചര്യം. രണ്ടര ലക്ഷം മെഗാവാട്ടിലും കൂടുതലായിരുന്നു കഴിഞ്ഞ ദിവസം പീക്ക് അവര്‍ ഉപഭോഗം. സര്‍വകാല റെക്കോര്‍ഡാണിത്. പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് കെഎസ്ഇബി. പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ മാസം 30 വരെ നിയന്ത്രണം തുടരാനാണ് സാധ്യത. വൈദ്യുതി ആവശ്യം ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. ദേശീയതലത്തില്‍ 12,000 മെഗാവാട്ടിന്റെ വൈദ്യുതി കുറവ് തുടരുകയാണ്. മഴ…

Read More

രാത്രി ലൈറ്റും ഫാനുമിട്ടാൽ പോക്കറ്റ് കീറും; ബില്ലിംഗ് രീതിയിൽ വൻ മാറ്റത്തിനൊരുങ്ങി കെഎസ്ഇബി

സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷത്തെ വൈദ്യുതി നിരക്ക് പരിഷ്കരണത്തിനായുള്ള നിർണായക കരട് മാർഗ നിർദേശങ്ങൾ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രസിദ്ധീകരിച്ചു. 2027 ഏപ്രിൽ ഒന്നുമുതൽ 2032 മാർച്ച് 31 വരെ ഈടാക്കേണ്ട വൈദ്യുതിനിരക്ക് സംബന്ധിച്ച് കെഎസ്ഇബി അപേക്ഷ തയാറാക്കുന്നത് ഈ ചട്ടത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ജനങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞശേഷം അന്തിമ റഗുലേഷൻ പ്രസിദ്ധീകരിക്കുന്നതോടെ നിരക്ക് പരിഷ്കരണത്തിലേക്ക് കടക്കും. സോളാർ വൈദ്യുതി സുലഭമായ പകൽ സമയത്ത് കുറഞ്ഞ നിരക്കും ഉപയോഗം കൂടുതലുള്ള രാത്രി പീക്ക് സമയങ്ങളിൽ ഉയർന്ന നിരക്കും…

Read More

വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വാസം; കെഎസ്‌ഇബി ആഗസ്റ്റ് മാസം ഇന്ധന സര്‍ചാര്‍ജ് ഈടാക്കില്ല

തിരുവനന്തപുരം:സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ആശ്വാസം. കെഎസ്‌ഇബി ഈ മാസം ഇന്ധന സർചാർജ് ഈടാക്കില്ല. ദ്വൈമാസ ബില്ലുകാരില്‍ നിന്നും ജൂലൈയില്‍ യൂണിറ്റിന് ഒരു പൈസ സർചാർജ് ഈടാക്കിയിരുന്നു. ജൂണ്‍ മാസത്തെ അധിക ചെലവുകളാണ് ഇന്ധന സർചാർജായി ഈടാക്കേണ്ടിയിരുന്നത്. പക്ഷേ ഒരു കോടി രൂപയ്ക്ക് താഴെയുള്ള ചെലവുകള്‍ മാത്രമാണ് ഉണ്ടായത്. അതിനാല്‍ ഇന്ധന സർചാർജ് പിരിക്കേണ്ടെന്നാണ് കെഎസ്‌ഇബിയുടെ തീരുമാനം. കഴിഞ്ഞ മാസം ദ്വൈമാസ ബില്ലുകാർക്ക് യൂണിറ്റിന് ഒരു പൈസ വെച്ച്‌ സർചാർജ് പിരിച്ചിരുന്നു പക്ഷേ ഇത്തവണ പ്രതിമാസ ബില്ലുകാർക്കും ദ്വൈമാസ…

Read More

പവർക്കട്ട്: ഓക്സിജൻ മുടങ്ങി രോഗി മരിച്ചു; KSEBയിൽ വിളിച്ചപ്പോൾ എന്തുകൊണ്ട് ഇൻവെർട്ടർ മേടിച്ചില്ല എന്ന് മറുപടി

പവർക്കട്ടിനെത്തുടർന്ന് ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണവുമായി ആരോഗ്യപ്രവർത്തക ചിത്ര അഭയ്. ഫേസ്ബുക്കിലൂടെയാണ് ദുരനുഭവം പങ്കുവെച്ചത്. ആശുപത്രിയിൽ നിന്നും ഓക്സിജന്റെ സഹായത്തോടെ വീട്ടിലേക്ക് ഡിസ്‌ചാർജ് ചെയ്‌ രോഗിയാണ് പവർക്കട്ടിനെ തുടർന്ന് ഓക്സിജൻ സഹായം നഷ്‌ടപ്പെട്ടതോടെ ജീവൻ നഷ്ടമായതെന്ന് ചിത്ര പറയുന്നു. അച്ഛൻ മിണ്ടുന്നില്ലെന്ന് പറഞ്ഞാണ് തനിക്ക് കോൾ വന്നതെന്നും അവിടെ എത്തുമ്പോഴേക്കും അദ്ദേഹം മരിച്ചിരുന്നുവെന്നും ചിത്ര പങ്കുവെച്ചു.അർധരാത്രി 12 മണിയോടെ കറന്റ് പോവുകയും ഓക്‌സിജൻ ലെവൽ 39,40ലേക്ക് എത്തുകയും ചെയ്തതോടെ കെഎസ്ഇബി ഓഫീസിലേക്ക് വീട്ടുകാർ വിളിച്ചെന്നും എന്നാൽ…

Read More

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6 മുതല്‍ 12 വരെ നിയന്ത്രത്തിന് സാധ്യത, കെഎസ്‌ഇബി

രാജ്യത്ത് വൈദ്യുതി ലഭ്യതയില്‍ വൻ കുറവുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്‌ഇബി. പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം ശക്തിപ്രാപിച്ചതുതിനെത്തുടർന്ന് അന്തരീക്ഷ ഊഷ്മാവ് വർദ്ധിച്ചതിനാല്‍ രാജ്യത്താകെ വൈദ്യുതിലഭ്യതയില്‍ വലിയതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്. ജൂണ്‍ 16 മുതല്‍ തിരികെ നല്കാമെന്ന കരാറില്‍, മാർച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ കേരളം ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വായ്പ്പയായി വാങ്ങിയ വൈദ്യുതി തിരികെ നല്‍കേണ്ട സമയമാണിത്. നമ്മുടെ ആവശ്യകത നിറവേറ്റാനുള്ള വൈദ്യുതി ലഭിക്കുന്നതിന് ഡീപ് കരാറുകള്‍ക്കുള്ള പരിശ്രമം കെ എസ് ഇ ബി നടത്തിയിരുന്നു എങ്കിലും…

Read More

ഷോക്കടിപ്പിക്കാന്‍ കെ.എസ്.ഇ.ബി; സര്‍ ചാര്‍ജ് ഈടാക്കാന്‍ തീരുമാനം

തിരുവനന്തപുരം: ജനങ്ങളെ ഷോക്കടിപ്പിക്കാൻ കെ.എസ്.ഇ.ബിയും. ഈ മാസം യൂണിറ്റിന് 2 പൈസ വീതം ഇന്ധന സർചാർജ് ഈടാക്കാൻ കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് തീരുമാനിച്ചു സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് അധികബാധ്യത വരുത്തിവെക്കുന്നതാണ് നീക്കം. പ്രതിമാസം ബിൽ ലഭിക്കുന്നവർക്കും ദ്വൈമാസ ബില്ലുള്ള ഉപഭോക്താക്കൾക്കും ഒരേ നിരക്കിലായിരിക്കും സർചാർജ് ബാധകമാകുന്നത്. കഴിഞ്ഞ മാസത്തിൽ യൂണിറ്റിന് ഒരുപൈസയായിരുന്നു സർചാർജ് ഈടാക്കിയിരുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള വിവിധ കേന്ദ്രങ്ങളിൽ നിന്നും ഐപിപികളിൽ നിന്നും വൈദ്യുതി എത്തിച്ചതിൽ കെ.എസ്.ഇ.ബിക്ക് വലിയ തോതിലുള്ള…

Read More

കെഎസ്ഇബി വര്‍ക്കര്‍ ആകാൻ അവസരം; പത്താം ക്ലാസ് യോഗ്യത, 985 ഒഴിവുകൾ, അവസാന തീയതി ജൂൺ 6

കെഎസ്ഇബി വര്‍ക്കര്‍ (മസ്ദൂര്‍) തസ്തികയിലേക്ക് നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് പി.എസ്.സി ഈ തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്. 2011 മാര്‍ച്ചിലായിരുന്നു ഇതിന് മുന്‍പ് മസ്ദൂര്‍ തസ്തികയിലേക്ക് നിയമനം നടന്നത്. അന്ന് 4020 പേര്‍ക്ക് നിയമനം ലഭിച്ചിരുന്നു. നിലവിൽ  985 ഒഴിവുകളാണ് ഉള്ളത്. *അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 6.* *1. വകുപ്പ് :* കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് *2. ഉദ്യോഗപ്പേര് :* ഇലക്ട്രിസിറ്റി വര്‍ക്കര്‍ *3. ശമ്പളം…

Read More

മാർച്ച് മാസത്തിൽ കെ എസ് ഇ ബി ഉപഭോക്താക്കൾക്ക്  ഇന്ധനസർചാർജ് തിരികെ ലഭിക്കും

ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഇന്ധന സർചാർജ്  വൈദ്യുതിബില്ലിൽ കുറവുചെയ്തു നൽകുന്നത്. 2026 ജനുവരി മാസത്തിൽ വൈദ്യുതി വാങ്ങൽച്ചെലവിലുണ്ടായ കുറവാണ് കെ എസ് ഇ ബി ഉപഭോക്താക്കൾക്ക് കൈമാറുന്നത്. താപവൈദ്യുത നിലയങ്ങളിൽനിന്നും വൈദ്യുതി വാങ്ങുന്നതിന് റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു നൽകിയ ചെലവിൽ ഉണ്ടായ കുറവുകാരണം ജനുവരി മാസത്തെ ഇന്ധന സർചാർജ്  (-)2 പൈസ/യൂണിറ്റ് ആയി കണക്കാക്കിയിട്ടുണ്ട്. മാർച്ച് മാസത്തെ ബില്ലിൽ കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് യൂണിറ്റിന് 2 പൈസയും ദ്വൈമാസ ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1…

Read More

ഫെബ്രുവരിയിൽ കറണ്ട് ബില്ല് കുറയും കെഎസ്ഇബി ഇന്ധന സർചാർജിൽ കുറവ്

                  കെ എസ് ഇ ബിയുടെ പ്രതിമാസ ബില്ലിംഗ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടാവില്ല. പ്രതിമാസ ബില്ലിംഗ് ലഭിക്കുന്ന ഉപഭോക്താക്കൾക്ക് ഇത്തവണ ഇന്ധന സർചാർജ് നൽകേണ്ടതില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽനിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സർചാർജ് ഈടാക്കുക. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു. ഇന്ധന സർചാർജ് കുറഞ്ഞതിനാൽ ഫെബ്രുവരി മാസത്തിലെ വൈദ്യുതിബില്ലിൽ കുറവുണ്ടാകും. കേന്ദ്ര ഊർജ്ജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial