കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ കവർച്ച നടത്തിയ സ്ത്രീ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ രാജപാളയം തിരുമഗര കോളനിയിൽ രാധ (ഗായത്രി 40) ആണ് ആലങ്ങാട് പോലീസിന്റെ പിടിയിലായത്. യുവതിയുടെ പേഴ്സ് ആണ് രാധ മോഷ്ടിച്ചത്. ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ, എസ്.ഐ. ടി.കെ. ജോഷി, സി.പി.ഒമാരായ കൊച്ചുത്രേസ്യ, അനൂപ്, സി.എസ് മനോജ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ബുധനാഴ്ച രാവിലെ 10.15 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറവൂരിൽനിന്ന് ആലുവയ്ക്ക് യാത്രചെയ്യുകയായിരുന്ന സ്ത്രീയുടെ ബാഗിൽനിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിക്കുകയായിരുന്നു. കോതമംഗലം, വടക്കാഞ്ചേരി സ്റ്റേഷനുകളിൽ പ്രതിക്കെതിരെ വേറെയും കേസുകളുള്ളതായി പോലീസ് പറഞ്ഞു

