ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രക്കിടെ ആർഎസ്എസ് ആക്രമണം പ്രതികൾ പിടിയിൽ

മലപ്പുറം: ഒഴൂർ ഹാജിപ്പടിയിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയെത്രയ്ക്കിടെ യുവാക്കളെ ആക്രമിച്ച ആർ എസ് എസ് പ്രവർത്തകരെ പോലീസ് പിടികൂടി. പുൽപ്പറമ്പ് സ്വദേശികളായ ചന്ദ്രൻ (52), രജീഷ് (38) എന്നിവരാണ് പിടിയിലായത് കൂടാതെ മൂന്ന് പേരെകൂടി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

തിങ്കളാഴ്ച വൈകീട്ട് 5 മണിയോടെയാണ് ഒഴുർ ഹാജി പടിയിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയ്ക്കിടെ ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് നേരെ ആർഎസ്എസ് പ്രവർത്തകർ ആക്രമണം നടത്തിയത്.

ഘോഷയാത്ര കടന്നുപോകുന്ന റോഡിലൂടെ ബൈക്കിലെത്തിയ യുവാക്കളെ ആർ.എസ്.എസ് പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. ഹാജിപ്പടി സ്വദേശി പൊടിയേങ്ങൽ അബ്ദുറഹീം (22), പുന്നക്കൽ മുബഷീർ (23) എന്നിവർക്കുനേരെയായിരുന്നു ആക്രമണം. റഹീമും സുഹൃത്തും ഹാജിപ്പടിയിൽ നിന്ന് കുറുവട്ടിശ്ശേരിയിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഘോഷയാത്ര സംഘം എത്തിയത്. ബൈക്ക് ഒതുക്കി വെക്കാൻ പറഞ്ഞതിനെ തുടർന്ന് ഓരത്തേക്ക് മാറ്റുന്നതിനിടെ ആർ.എസ്.എസ് പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു. ബൈക്കിന് പിറകിൽ ഇരിക്കുകയായിരുന്ന അബ്ദുറഹീമിനെ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചു. സമീപത്തെ മതിലിൽ ചേർത്ത് ഇടിക്കുകയും ചെയ്തതായും പരാതിയുണ്ട്. പിന്നീട് സംഘമായെത്തിയവർ വീണ്ടും ഇവരെ മർദ്ദിച്ചു. മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാക്കളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അക്രമം നടന്ന സാഹചര്യത്തിൽ ഒഴൂരും പരിസരപ്രദേശങ്ങളിലുംശക്തമായ പൊലിസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: