തൃശൂർ: ഒല്ലൂർ നടത്തറയിൽ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ. കുന്നംകുളം സ്വദേശികളായ വിഷ്, ശരത് എന്നിവരെയാണ് പിടിയിലായത്. ഇവരിൽ നിന്നും 103 ഗ്രാം എം.ഡി.എം.എ പിടികൂടി.രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തൃശൂർ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും ഒല്ലൂർ പോലീസും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ലഹരി പിടികൂടിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വില്പനക്കെത്തിച്ച ലഹരിയാണ് പരിശോധനയില്‍ പിടികൂടിയത്.

