Headlines

ഹരിപ്പാട് ഒരു ലക്ഷത്തിലധികം രൂപയുടെ മദ്ധ്യവുമായി വയോധികൻ പിടിയിൽ

ഹരിപ്പാട്: വലിയ പ്രതീക്ഷകളോടെയാണ് എല്ലാ തവണയും പോലെ ഈ പ്രാവശ്യവും രഘു വിദേശമദ്യം വീട്ടിൽ ശേഖരിച്ചു വച്ചത്. ഒന്നാം തീയതി അടക്കമുള്ള ഡ്രൈ ഡേകളിൽ വിൽപ്പനയ്ക്കായി കരുതിവച്ച അനധികൃത മദ്യവുമായാണ് തൃക്കുന്നപ്പുഴ പള്ളിപ്പാട്ട് മുറി പറയൻതറ വീട്ടിൽ രഘു (70) വിനെ എക്സൈസ് സംഘം പിടികൂടിയത്. വിദേശമദ്യം വീട്ടിൽ ശേഖരിച്ച് വച്ച് വിൽപ്പന ഇയാളുടെ രീതിയാണ് .സംസ്ഥാനത്ത് മദ്യശാലകൾ അവധിയുള്ള ദിവസങ്ങളിൽ വൻതോതിൽ അമിത ലാഭത്തിനായി വിൽപ്പന നടത്തുന്നതാണ് രഘുവിന്റെ പതിവ്. ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ഹരിപ്പാട് എക്സൈസ് സർക്കിൾ സംഘവും, ആലപ്പുഴ ഐ ബിയും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് രഘുവിനെ പിടികൂടിയത്.

ഒന്നും രണ്ടുമല്ല അര ലിറ്ററിന്റെ 204 കുപ്പി മദ്യമാണ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്. ഒരു ലക്ഷത്തിൽ അധികം രൂപയുടെ മദ്യമാണ് പിടിച്ചെടുത്തതെന്ന് എക്സൈസ് അറിയിച്ചു. ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ജി അജിത് കുമാർ, എം ആർ സുരേഷ്, പ്രിവന്റ്റീവ് ഓഫീസർമാരായ കെ ബിജു, പി പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർ പി യു ഷിബു, ഡ്രൈവർ കെ പി ബിജു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: