തൃശൂർ: പ്രമുഖ സംഗീത സംവിധായകൻ മോഹൻ സിതാര ബിജെപിയിൽ ചേർന്നു. ബിജെപി തൃശൂർ ജില്ലാ പ്രസിഡൻ്റ് അഡ്വ കെ കെ അനീഷ്കുമാറിൽ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. മോഹൻ സിതാരയ്ക്ക് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ബിജെപി ജില്ലാതല മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു.
ബിജെപി മണ്ഡലം പ്രസിഡൻറ് രഘുനാഥ് സി മേനോൻ, സംസ്ഥാന കമ്മറ്റിയംഗം മുരളി കൊളങ്ങാട്ട്, മണ്ഡലം ജനറൽ സെക്രട്ടറി സുശാന്ത് അയിനിക്കുന്നത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. സെപ്തംബർ 2 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗത്വം പുതുക്കിയതോടെയാണ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായത്. ജില്ലയിൽ 7 ലക്ഷം പേരെ മെമ്പർമാരാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ഒക്ടോബർ 15 വരെയാണ് അംഗത്വ പ്രചരണം

