മലപ്പുറം: വീടിനു തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേർ മരിച്ചു. പുറങ്ങ് പള്ളിപ്പടി തൂക്കുപാലത്തിനു സമീപം താമസിക്കുന്ന ഏറാട്ടുവീട്ടിൽ മണികണ്ഠൻ (50), മാതാവ് സരസ്വതി (70), മണികണ്ഠന്റെ ഭാര്യ റീന (40) എന്നിവരാണ് മരിച്ചത്. ഇവർ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. അപകടത്തിൽ മക്കളായ അനിരുദ്ധൻ നന്ദന എന്നിവർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവം ആത്മഹത്യ ആണെന്ന് ആണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് വീടിന്റെ മുറിയിൽ തീപിടിച്ചത്. മണികഠ്നാണ് വീടിന് തീകൊളുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കിടപ്പുമുറിയിലാണ് തീയിട്ടത്. അത് പിന്നാലെ വീട് മുഴുവൻ തീ ആളിപടരുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ വാതിൽ ചവിട്ടി പൊളിച്ച് ഇവരെ പുറത്തെടുക്കുകയായിരുന്നു. സാമ്പത്തിക പ്രശ്നമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

