കൊപ്പം : പള്ളിപ്പുറം പാതയിലെ കരുവാൻ പടിക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കൊപ്പം മേൽമുറി സ്വദേശി സുഹൈൽ (21) ആണ് മരിച്ചത്. കരുവാൻ പടി സ്വദേശികളായ അബ്ദുൽ കബീർ, ഇയാളുടെ മകൻ മൂന്നര വയസ്സുകാരായ ബിലാൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

