ചെന്നൈ: രാത്രിയിൽ വിദ്യാർത്ഥിനിയെ മദ്യപിക്കാൻ ക്ഷണിച്ച കോളജ് അധ്യാപകരിൽ ഒരാൾ അറസ്റ്റിൽ. തിരുനെൽവേലിയിലെ സ്വകാര്യ കോളജിൽ അധ്യാപകനായ സെബാസ്റ്റ്യനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ മറ്റൊരു അധ്യാപകൻ കൂടി പിടിയിലാകാനുണ്ട്. ഇയാൾ ഒളിവിലാണെന്നും ഉടൻതന്നെ പിടിയിലാകും എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്.
തൂത്തുക്കുടി സ്വദേശികളുമായ സെബാസ്റ്റ്യൻ, പോൾരാജ് എന്നിവർ രാത്രിയിൽ മദ്യപിക്കുന്നതിനിടെ വിദ്യാർത്ഥിനിയെ ഫോണിൽ വിളിച്ച് തങ്ങളോടൊപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു. പന്തികേട് തോന്നിയ വിദ്യാർത്ഥിനി ഫോൺ കട്ടു ചെയ്ത് മാതാപിതാക്കളെ വിവരമറിയിച്ചു. അവർ അധ്യാപകരുടെപേരിൽ പാളയംകോട്ട പോലീസിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സെബാസ്റ്റ്യനെ തൂത്തുക്കുടിയിൽനിന്ന് അറസ്റ്റുചെയ്തത്. പോൾരാജ് ഒളിവിലാണെന്നും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. രണ്ട് അധ്യാപകരേയും സസ്പെൻഡ് ചെയ്തതായി കോളേജധികൃതർ അറിയിച്ചു

